ഈ വർഷത്തെ രണ്ടാമത്തെ ഗ്രഹണമായ സമ്പൂർണ സൂര്യഗ്രഹണം ഓഗസ്റ്റ് 12-ന് സംഭവിക്കും. ശ്രാവണ മാസത്തിലെ അമാവാസി ദിനത്തിലാണ് ഈ അപൂർവ ആകാശ പ്രതിഭാസം നടക്കുന്നത്. ......
ബംഗളുരു: ഓൺലൈൻ ടാക്സിക്കാറുകൾ, ഓട്ടോ റിക്ഷകൾ എന്നിവ നഗരജീവിതത്തിന്റെ ഭാഗമായിട്ട് വർഷങ്ങൾ പലതായി. യൂബർ, ഒല, റാപ്പിഡ്, നമ്മയാത്രി എന്നീ പ്രമുഖ സ്ഥാപനങ്ങളാണ് ഈ മേഖലയിൽ സർവീസ് നടത്തുന്നത്. ......
ജപ്പാൻ തീരങ്ങളിലേക്ക് അതിശക്തിയോടെ നീങ്ങുന്ന 'ഡോൾഫിൻ' സൂപ്പർ ചുഴലിക്കാറ്റ് ഇന്ത്യൻ കാലവർഷത്തെ ബാധിക്കുമോയെന്ന ചോദ്യമാണ് ഇപ്പോൾ കാലാവസ്ഥാ വിദഗ്ധർ പരിശോധിക്കുന്നത്. ചുഴലിക്കാറ്റ് ഇന്ത്യയെ നേരിട്ട് ബാധിക്കില്ലെങ്കിലും, പസിഫിക് സമുദ്രത്തിലെ ഈ ശക്തമായ അന്തരീക്ഷ വ്യതിയാനങ്ങൾ ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ രൂപീകരണത്തെ താൽക്കാലികമായി മന്ദഗതിയിലാക്കുകയും ചില പ്രദേശങ്ങളിൽ മഴയുടെ അളവിൽ നേരിയ കുറവ് ഉണ്ടാക്കുകയും ചെയ്യാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. ......
ദോഹ: രാജ്യത്ത് ഭക്ഷ്യവിഷബാധ (Food Poisoning) സംശയിക്കുന്നതോ സ്ഥിരീകരിക്കുന്നതോ ആയ കേസുകൾ കൃത്യസമയത്ത് റിപ്പോർട്ട് ചെയ്യണമെന്ന് എല്ലാ ആരോഗ്യ സ്ഥാപനങ്ങൾക്കും ആരോഗ്യ പ്രവർത്തകർക്കും കർശന നിർദ്ദേശം നൽകി ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം (MoPH). ഡിപ്പാർട്ട്മെന്റ് ഓഫ് ഹെൽത്ത്കെയർ പ്രൊഫഷൻസ് (DHP) ആണ് ഇത് സംബന്ധിച്ച സർക്കുലർ (No. ......

ദോഹ: ഖത്തറിലേക്ക് വരുന്നവർക്കും രാജ്യത്ത് നിന്ന് പുറത്തേക്ക് പോകുന്നവർക്കും വ്യക്തിഗത ആവശ്യങ്ങൾക്കുള്ള നിയന്ത്രിത മരുന്നുകൾ (Controlled Medicines) കൈവശം വയ്ക്കുന്നതിനായി മുൻകൂട്ടി അനുമതി നേടാൻ പുതിയ ഇലക്ട്രോണിക് സംവിധാനം ആരംഭിച്ച് പൊതുജനാരോഗ്യ മന്ത്രാലയം (MoPH).
യാത്രക്കാർക്ക് മുൻകൂട്ടിയുള്ള പെർമിറ്റിനായി ഓൺലൈനായി അപേക്ഷിക്കാനും അപേക്ഷയുടെ നില തത്സമയം നിരീക്ഷിക്കാനും അംഗീകൃത പെർമിറ്റ് ഇലക്ട്രോണിക് രൂപത്തിൽ ലഭ്യമാക്കാനും ഈ പ്ലാറ്റ്ഫോമിലൂടെ സാധിക്കും.
യാത്രക്കാരുടെ നടപടിക്രമങ്ങൾ വേഗത്തിലാക്കാനും സേവനങ്ങൾ കൂടുതൽ എളുപ്പമാക്കാനും ലക്ഷ്യമിട്ടാണ് ഈ മാറ്റം. അതോടൊപ്പം തന്നെ ഔഷധ മേഖലയിലെ കർശനമായ നിയന്ത്രണങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും ഉറപ്പാക്കുകയും ചെയ്യും.
നാഷണൽ ഓതന്റിക്കേഷൻ സിസ്റ്റം (NAS) വഴി പ്രവേശിച്ച് ആവശ്യമായ രേഖകളും വാലിഡായ മെഡിക്കൽ പ്രിസ്ക്രിപ്ഷനും (Doctor's Prescription) അപ്ലോഡ് ചെയ്ത് അപേക്ഷ സമർപ്പിക്കാം.ആവശ്യമായ എല്ലാ രേഖകളും കൃത്യമായി സമർപ്പിച്ചാൽ 3 പ്രവൃത്തി ദിവസത്തിനുള്ളിൽ അപേക്ഷയിൽ തീർപ്പുണ്ടാകും.യാത്ര തിരിക്കുന്നതിന് കുറഞ്ഞത് 5 പ്രവൃത്തി ദിവസങ്ങൾക്ക് മുമ്പെങ്കിലും ഇ-പെർമിറ്റിനായി അപേക്ഷിക്കണമെന്ന് അധികൃതർ നിർദ്ദേശിക്കുന്നു.പ്ലാറ്റ്ഫോം ഉപയോഗിക്കേണ്ട വിധം, വയ്ക്കേണ്ട രേഖകൾ, നിയന്ത്രിത മരുന്നുകളുടെ പട്ടിക എന്നിവ ഉൾപ്പെടുത്തി മന്ത്രാലയം പ്രത്യേക ഗൈഡ്ലൈൻ ബുക്ക്ലെറ്റും പുറത്തിറക്കിയിട്ടുണ്ട്.
ദേശീയ ആരോഗ്യ തന്ത്രത്തിന്റെ (National Health Strategy) ഭാഗമായി മന്ത്രാലയത്തിന്റെ സേവനങ്ങൾ ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ തുടർച്ചയായാണ് ഈ പുതിയ സംവിധാനം നടപ്പിലാക്കിയിരിക്കുന്നത്. ......
വാഷിങ്ടൺ: ഇന്ത്യൻ വംശജനായ നാസ ബഹിരാകാശ സഞ്ചാരി അനിൽ മേനോൻ തന്റെ ആദ്യ സ്പേസ്വാക്കിന് ഒരുങ്ങുന്നു. പരിചയസമ്പന്നയായ നാസ ബഹിരാകാശ സഞ്ചാരിയും ഐഎസ്എസ് കമാൻഡറുമായ ജെസീക്ക മെയർ അദ്ദേഹത്തോടൊപ്പം സ്പേസ് വാക്കിനുണ്ട്. ......
തിരുവനന്തപുരം: ശബരിമല മണ്ഡലകാലത്ത് മിൽമയിൽ നിന്ന് നെയ്യ് വാങ്ങിയതിൽ ക്രമക്കേട് നടന്നെന്ന കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനെ പ്രതിചേർക്കാൻ തീരുമാനം. ......
ചെറുതുരുത്തി: തൃശ്ശൂർ ചെറുതുരുത്തിയിലെ ഹോട്ടൽ മുറിയിൽ നൃത്താധ്യാപികയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ കാമുകൻ പോലീസിൽ കീഴടങ്ങി. മലപ്പുറം സ്വദേശിനിയും നൃത്താധ്യാപികയുമായ ധനലക്ഷ്മി (55) ആണ് കൊല്ലപ്പെട്ടത്. ......